
മലപ്പുറം: കെ.കെ. ശൈലജയ്ക്കും നേരെ നടക്കുന്ന വ്യക്തിഹത്യയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം മഹിളാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ആർ.കെ. ബിനു, ജില്ലാ ജോയിന്റ് സെക്രട്ടറി എ. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് കെ.അനൂപ, ഉപജില്ലാ സെക്രട്ടറി വി.കെ.വിജയൻ എന്നിവർ സംസാരിച്ചു. വി.സബിത, സി.ബേബി, ബി.പത്മജ, നദീറ ആമിയൻ എന്നിവർ നേതൃത്വം നൽകി.