
മലപ്പുറം: കേരളാഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ് പ്രിൻസിപ്പൽമാർക്ക് ഡിപ്പാർട്ട്‌മെന്റ് വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. സെന്റ് ജെമ്മാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ.സക്കീർ സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രിൻസിപ്പൽസ് ഫോറം പ്രസിഡന്റ് കെ കെ മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. സുനിൽ അങ്ങാടിക്കൽ , സിനീഷ് തൃശൂർ എന്നിവർ ക്ലാസുകളെടുത്തു. പ്രിൻസിപ്പൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റഷീദ് വട്ടപ്പറമ്പൻ , സെക്രട്ടറി പി.വി.വെല്ലിംഗ്ട്ടൺ , സിസ്റ്റർ അമല,ഒ ഷൗക്കത്തലി, സാലിം എടവണ്ണ, കെ.അബ്ദുൽ റഷീദ് , കെ.കെ.അലവിക്കുട്ടി , യൂനുസ് കക്കോവ് എന്നിവർ നേതൃത്വം നൽകി.