madrasa

ചങ്ങരംകുളം: പുതിയ അദ്ധ്യായന വർഷത്തെ മദ്രസാ പഠനാരംഭം 'ഫത്‌ഹേ മുബാറക് 'പ്രൗഢമായി. അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്നതിനായി പുത്തൻ ഉടയാടകൾ അണിഞ്ഞ് വന്ന കുരുന്നുകളെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് മദ്രസകളിൽ ഒരുക്കിയിരുന്നത്. സാദാത്തുക്കളും പണ്ഡിതന്മാരും പഠനാരംഭത്തിന് നേതൃത്വം നൽകി. കല്ലൂർമ്മ പെരുമ്പാൾ മള്ഹറുൽ ഉലൂം മദ്രസയിൽ നടന്ന പഠനാരംഭം മഹല്ല് ഖത്തീബ് ഷറഫുദ്ദീൻ അഹ്സനി കരേക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എം.പി.കുഞ്ഞുവാപ്പു ഹാജി അദ്ധ്യക്ഷത വഹിച്ചു. അലി അഷ്റഫി വിളയൂർ, പി.പി.നൗഫൽ സഅദി, കെ.മൊയ്തീൻ ഹാജി, പി.പി.സൈദുമുഹമ്മദ്, അബ്ദുറഷീദ് സഅദി , പി.പി. അബൂബക്കർ മുസ്ലിയാർ, യൂസഫ് മുസ്ലിയാർ പ്രസംഗിച്ചു.