meeting

മലപ്പുറം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് രാവിലെ 8.30 മുതൽ ജില്ലാ ആയുർവേദ ആശുപത്രി ഹാളിൽ നടക്കും.പൊതുസമ്മേളനം ഡോ. പി.എം.വാര്യർ (കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി &ചീഫ് ഫിസിഷ്യൻ) ഉദ്ഘാടനം ചെയ്യും. ഡോ.അനിൽ വള്ളത്തോൾ (മുൻ വൈസ് ചാൻസലർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല) മുഖ്യാതിഥിയായിരിക്കും. സംഘടനയുടെ മുൻ മലപ്പുറം ജില്ലയുടെ ഭാരവാഹികളും കോട്ടക്കൽ ആയുർവേദ കോളേജിൽ നിന്നും വിരമിക്കുന്നവരുമായ ഡോ.സി.വി.ജയദേവൻ (പ്രിൻസിപ്പാൾ) ഡോ.പി. കെ ബീന റോസ് എന്നിവരെ ആദരിക്കും.ആയുർവേദ മേഖലയിലെ വിവിധ സംഘടന പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.