
പള്ളിക്കൽ: മലപ്പുറം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. വസീഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പള്ളിക്കൽ ബസാറിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ റാലിയും പൊതു സമ്മേളനവും അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവുമായ വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിശ്വനാഥ് പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി.സാനു, കെ.പി.സന്തോഷ്, വി.എം.ഷൗക്കത്ത്, ഇ.നരേന്ദ്ര ദേവ് സാലിഹ് മേടപ്പിൽ, പി.വി. രഘുനാഥ്, കെ.വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.