
വണ്ടൂർ: എ.ഐ.എസ്.എഫ് വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൂർ അങ്ങാടിയിൽ വയനാട് പാർലമെന്റ് മണ്ഡലം ഇടത്പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർത്ഥി ആനി രാജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി. എ.ഐ.എസ്.എഫ് മലപ്പുറം ജില്ലാ സെക്രട്ടറി എം.എ.വാസിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി ആനി രാജയുടെ വോട്ട് അഭ്യർത്ഥന പത്രം, ആനി രാജയുടെ രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന സ്പെഷ്യൽ സപ്ലൈമെന്റ് എന്നിവ ആളുകളിലേക്ക് എത്തിച്ചുകൊണ്ടായിരുന്നു പ്രചാരണം.