
മഞ്ചേരി:വിശ്വാസികളുടെ ത്യാഗോജ്ജ്വല തീർത്ഥാടനമായ ഹജ്ജ് കർമ്മത്തിന്റെ അന്തസത്ത സാമൂഹിക ജീവിതത്തിലേക്ക് പകർന്ന് നൽകാൻ വിശ്വാസികൾ ജാഗ്രത കാണിക്കണമെന്ന് ജില്ലാ ഹജ്ജ് ക്യാമ്പ് ആഹ്വാനം ചെയ്തു. അശാന്തിയുടേയും സംഘർഷത്തിന്റെയും സമകാലിക ചുറ്റുപാടിൽ ഹജ്ജ് വിളംബരം ചെയ്യുന്ന ഐക്യസന്ദേശത്തിന് പ്രസക്തിയേറുകയാണെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ.യു.പി. യഹ്യഖാൻ മദനി അദ്ധ്യക്ഷത വഹിച്ചു.