
മലപ്പുറം: സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിന്റെ സർക്കുലർ മേയ് ഒന്ന് മുതൽ നടപ്പിലാക്കേണ്ട ആവശ്യകതയ്ക്കായി അന്നേ ദിവസം മുതൽ ഡ്രൈവിംഗ് ടെസ്റ്റിനായി ഹാജരാവേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സ്‌ളോട്ടുകൾ അനുസരിച്ച് ടെസ്റ്റിനായി ഡേറ്റ് എടുത്ത അപേക്ഷകരെ മേയ് ഒന്ന് മുതൽ ടെസ്റ്റിനായി പരിഗണിക്കുകയില്ലെന്നും സർക്കുലർ അനുസരിച്ച് പുനർക്രമീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് സ്‌ളോട്ടുകളിൽ കൂടി പുതിയതായി ഡേറ്റെടുത്ത് ടെസ്റ്റിനായി ഹാജരാവണമെന്നും മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.