yagam

തിരൂർ:തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവിൽ മേയ് മൂന്നു,നാല്,അഞ്ച് തീയതികളിലായി നടക്കുന്ന നവചണ്ഡികാ വിശ്വരക്ഷാ യാഗത്തിന്റെ യാഗസമിതി യോഗം ചേർന്നു. 25ന് ശബരിമല മുൻ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി യാഗശാലയുടെ പന്തലിന്റെ കാൽനാട്ടൽ കർമ്മം നിർവഹിക്കും. അതിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി യാഗ സമിതി അറിയിച്ചു. ഉപദേശക സമിതിയിലെ സി.വി. ഉണ്ണി തലക്കാട്, ഫിനാൻസ് കമ്മിറ്റി ഭാരവാഹികളായ ജയദേവൻ, സന്തോഷ്‌ കുമാർ, വിജയൻ ചെമ്പഞ്ചേരി, പി.വി.സജീവ്, മണികണ്ഠൻ എന്നിവർ സംസാരിച്ചു.