unemployment

ചങ്ങരംകുളം: രൂക്ഷമാവുന്ന തൊഴിലില്ലായ്മ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാകണമെന്ന് എസ്.എസ്.എഫ്. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി യുവാക്കൾക്ക് രാജ്യം വിടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും വഴുതി മാറി വർഗീയതയും മതദ്വേഷവും പ്രചരിപ്പിക്കുന്നവർ രാജ്യത്തെ പിറകോട്ടടിപ്പിക്കുമെന്നും എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സ്റ്റുഡൻസ് ഇസ്ലാമിക് സെൻസോറിയത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. സൂഫിസം മുഖ്യ പ്രമേയമായി നടക്കുന്ന സെൻസോറിയത്തിൽ വിവിധ ദഅ്വാ കോളജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർത്ഥികളാണ് പ്രതിനിധികൾ. പന്താവൂർ ഇർശാദിൽ നടക്കുന്ന സെൻസോറിയം നാളെ സമാപിക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി.മുഹമ്മദ് ഫൈസി തുടങ്ങിയവർ സമാപന ദിവസം വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.