
എടക്കര: എൽ.ഡി.എഫ് മൂത്തേടം പഞ്ചായത്ത് റാലി കാരപ്പുറത്ത് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. പ്രതാപൻ മൂത്തേടം അധ്യക്ഷനായി. സി.പി.എം നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ, എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം എ.ടി.റെജി, വി.കെ.ഷാനവാസ്, ലോക്കൽ സെക്രട്ടറി എ.പി.അനിൽ, പി.വി.ടോമി, സി.ടി. രാധാമണി, ഇ.സൈറാബാനു, ടി. വി.വിശ്വനാഥൻ, എം.പി. പ്രേമൻ എന്നിവർ സംസാരിച്ചു.