
എടക്കര: എൽ.ഡി.എഫ് വഴിക്കടവ് പഞ്ചായത്ത് റാലി സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. പി.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ വഴിക്കടവ് ലോക്കൽ സെക്രട്ടറി പി ഷംസീർ അധ്യക്ഷനായി. സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം പി.സി.നാഗൻ, പി.ടി.ഉഷ, ലോക്കൽ സെക്രട്ടറിമാരായ എം.ടി.അലി, കെ.ടി.വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയി, പി.ഗഫൂർ, പൊറ്റയിൽ കോയമു എന്നിവർ സംസാരിച്ചു.