ani-raja

വണ്ടൂർ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ആനി രാജയെ വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പു പ്രവർത്തന ത്തോടനുബന്ധിച്ച് തിരുവാലിയിൽ സംഘടിപ്പിച്ച മഹിളാ റാലി അഡ്വ.പി.ഷീന ഉദ്ഘാടനം ചെയ്തു. എ.ഐ.ഡി.ഡബ്ലിയു.എ തിരുവാലി മേഖല സെക്രട്ടറി ശ്രീജ സുനിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.സുജല അദ്ധ്യക്ഷത വഹിച്ചു. രാധിക, കെ.പി.ശാന്ത, വിശ്വം, ഗൗരി.കെ, ഷാനി.കെ, ഷീബ.വി എന്നിവർ നേതൃത്വം നല്കി.