
ചങ്ങരംകുളം: പാവിട്ടപ്പുറം ഫെസ്റ്റ് വിവിധ പരിപാടികളോടെ നടക്കും. പാവിട്ടപ്പുറം ഫെസ്റ്റ് ഏപ്രിൽ 29,30 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവിധ നാട്ടുകാഴ്ചകളോടെയാണ് നടക്കുക. കേരളത്തിലെ അറിയപ്പെടുന്ന കലാകാരൻമാർ അണിനിരക്കുന്ന 18 ഓളം കമ്മിറ്റികളുടെ 20 ഓളം കലാവിരുന്നുകൾ ഫെസ്റ്റിന് കളറേകും.പാവിട്ടപ്പുറം ഫെസ്റ്റിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.