d

കാളികാവ്: ' ഫ്ളാഷ് മോബ് ' സംഘടിപ്പിച്ചു. വയനാട് പാർലമെന്റ് മണ്ഡലം ഇടതുമുന്നണി സ്ഥാനാർത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥമാണ് എസ്.എഫ്.ഐ വണ്ടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ' ഫ്ളാഷ് മോബ് ' സംഘടിപ്പിച്ചത്. ചോക്കാട് അങ്ങാടിയിൽ നടന്ന പരിപാടി എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ കെ.ടി. മുജീബ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ പ്രവർത്തകരായ സഫ്വാൻ , സൽമാൻ, ഷാനു രവി, ഋതു, ഭഗത് തുടങ്ങിയവർ ഫ്ളാഷ് മോബിന് നേതൃത്വം നൽകി.