
നന്നമ്പ്ര: പൊന്നാനി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസയുടെ പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് നന്നമ്പ്ര പഞ്ചായത്ത് റാലി നടന്നു. കുണ്ടൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച റാലി ചെറുമുക്കിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. കെ.പി.കെ.തങ്ങൾ അദ്ധ്യക്ഷയായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി. സോമസുന്ദരൻ, നിയാസ് പുളിക്കലകത്ത്, കെ.ഗോപാലൻ, കെ.ബാലൻ, സി.ഷാഫി, പി.കെ.മുഹമ്മദ് കുട്ടി, കമ്മു കൊടിഞ്ഞി, അഷ്റഫ്, ഹസ്സൻ, ബാവ, ഇ.പി.സൈദലവി തുടങ്ങിയവർ സംസാരിച്ചു. പി മോഹനൻ സ്വാഗതം പറഞ്ഞു.