sangamam



കോട്ടക്കൽ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എം.പി.അബ്ദു സമദ് സമദാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൊൻമള പഞ്ചായത്തിലെ മുപ്പത്തി അഞ്ച്, നാൽപ്പത്തിമൂന്ന് എന്നീ നമ്പർ ബൂത്തിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച്.ആയിഷ ബാനു മുഖ്യപ്രഭാഷണം നടത്തി. മണി പൊൻമള അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ യു.ഡി.എഫ് കൺവീനർ വി.എ.റഹ്മാൻ, എൻ.കെ.അഫ്സൽ റഹ്മാൻ, വാർഡ് മെമ്പർ കെ.ടി.അഖ്ബർ, ബാവ പഞ്ചിളി, പാറയിൽ ശശി, എൻ.കെ.റിയാസുദ്ധീൻ, സിദ്ധീഖ് പൊന്മള, പുല്ലണി ഹുസൈൻ, ലത്തീഫ് പുള്ളാടൻ, ഫവാസ് പൊന്മള, എൻ.കെ. സുലൈഖ, ഷമീന ബാവ, ഹഫീദ സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.