rally

എടക്കര: എൽ.ഡി.എഫ് എടക്കര പഞ്ചായത്ത് റാലി സന്തോഷ്‌കുമാർ എം.പി. ഉദ്ഘാടനം ചെയ്തു. സി.പി.ഐ എടക്കര ലോക്കൽ സെക്രട്ടറി വിനയരാജൻ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ, പി.വി.അൻവർ എം.എൽ.എ, റോസക്കുട്ടി, സി.പി.എം ജില്ലാ കമ്മറ്റിയംഗം ജോർജ് കെ.ആന്റണി, എടക്കര ഏരിയ സെക്രട്ടറി ടി.രവീന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം പി.മോഹനൻ, യു.ഗിരീഷ് കുമാർ, ലോക്കൽ സെക്രട്ടറി പി.കെ.ജിഷ്ണു, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയി, ഐ.എൻ.എൽ മണ്ഡലം സെക്രട്ടറി എൻ.അബ്ദുൾ മജീദ്, എൻസിപി മണ്ഡലം പ്രസിഡന്റ് സരിഗ സോമൻ എന്നിവർ സംസാരിച്ചു.