d

വണ്ടൂർ: സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ സാംസ്‌കാരിക വിഭാഗമായ നന്മ സാംസ്‌കാരിക വേദിയുടെ കലാജാഥയ്ക്ക് വണ്ടൂരിൽ സ്വീകരണം നൽകി. എടവണ്ണയിൽ നിന്ന് പ്രൊഗ്രസീവ് ഫോറം ജില്ലാ സെക്രട്ടറി അഡ്വ. കേശവൻ നായർ ഉദ്ഘാടനം ചെയ്ത കലാജാഥയാണ് ഉച്ചയ്ക്ക് 12ന് വണ്ടൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കലാപ്രകടനങ്ങൾ നടത്തിയത്. ഭൂതക്കണ്ണാടി എന്ന തെരുവുനാടകം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി. സമകാലിക ഇന്ത്യയുടെ നേർചിത്രങ്ങൾ വരച്ചുകാട്ടുന്നതായിരുന്നു നാടകത്തിന്റെ പ്രമേയം.