
കോട്ടക്കൽ: ഡോ. മൻസൂർ കുരിക്കൾ എഴുതി കോഴിക്കോട് വചനം പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച 'ഈ തലയല്ല ആ തല 'എന്ന പുസ്തകം കോട്ടക്കൽ അൽമാസ് ഓഡിറ്റോറിയത്തിൽ ഐ.എം.എ മുൻ കേരള പ്രസിഡന്റ് ഡോ.വി.ജി. പ്രദീപ് കുമാർ ഡോ: ബാലചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പെരിന്തൽമണ്ണ സീനിയർ ഇ.എൻ.ടി. സർജൻ ഡോ. കെ.എ.സീതി അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പ്രവർത്തകൻ സക്കീർ ഹുസൈൻ പുസ്തകപരിചയം നടത്തി. ഡോ. ഒ.എസ്. രാജേന്ദ്രൻ, ഡോ.സി. പ്രഭാകരൻ, ഡോ.പി.എ.കബീർ, സിദ്ദിഖ് കുറ്റിക്കാട്ടൂർ, ഡോ.ഷീല ശിവൻ, ഡോ.അബ്ദുൾ അസീസ്, ഡോ.ഗീത, ടി.കെ.എ.അസീസ്, ഡോ. അനിത സജീവ് ,ഡോ. മൻസൂർ കുരിക്കൾ എന്നിവർ പ്രസംഗിച്ചു.