
ചങ്ങരംകുളം: ലോക്സഭാ തെരെഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും ജനവിധി തേടുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ.എം.പി. അബ്ദുസ്സമദ് സമദാനിക്ക് വോട്ടഭ്യർത്ഥിച്ചു കൊണ്ട് യു.ഡി.എഫ് മാങ്കുളം യൂണിറ്റ് കമ്മിറ്റി ഞാലിൽ അബൂബക്കറിന്റെ വസതിയിൽ നടത്തിയ കുടുംബ സംഗമം മലപ്പുറം ജില്ലാ യുഡിഎഫ് ജനറൽ കൺവീനർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു . ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡന്റ് ഖദീജ മൂത്തേടത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹീം മുതൂർ ഉദ്‌ബോധന പ്രഭാഷണം നടത്തി. ഹുറൈർ കൊടക്കാട്ട് ആമുഖ ഭാഷണം നടത്തി. കെ.വി.മുഹമ്മദ് മൗലവി അദ്ധ്യക്ഷനായിരുന്നു.