
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം കോലിക്കരയിൽ റോഡ് മുറിച്ച് കടന്ന യുവാവിന് കാറിടിച്ച് പരിക്കേറ്റു. കോലിക്കരയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി റോഡ് മുറിച്ച് കടന്ന കോലിക്കര സ്വദേശി നൂണയിൽ വീട്ടിൽ നൗഷാദിനാണ് പരിക്കേറ്റത്. തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന എടപ്പാൾ സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരക്കേറ്റ നൗഷാദിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.