help

ചങ്ങരംകുളം: ചികിത്സക്ക് സഹായം തേടുന്ന ഒതളൂർ സ്വദേശി ഷാജുവിന് സേവാഭാരതി ആലംകോട് യൂണിറ്റ് സ്വരൂപിച്ച ധനസഹായം കൈമാറി. ഷാജുവിന്റെ വീട്ടിലെത്തിയ സേവാഭാരതി ഭാരവാഹികളിൽ നിന്ന് വാർഡ് മെമ്പർ സുജിത സുനിലിന്റെ സാനിധ്യത്തിലാണ് തുക കൈമാറിയത്. നിർദ്ധന കുടുംബാഗമായ ഷാജുവിന്റെ വൃക്ക മാറ്റി വെക്കുന്നതിനും തുടർചികിത്സക്കും പണം കണ്ടെത്താൻ നാട്ടുകാർ ചികിത്സ സഹായസമിതിക്ക് രൂപം നൽകിയിരുന്നു.