road-show

വണ്ടൂർ: എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ റോഡ് ഷോ വണ്ടൂർ മണ്ഡലത്തിന്റെ അതിർത്തിയായ വടപുറത്ത് വച്ച് എൽ.ഡി.എഫ് നേതാക്കളായ വണ്ടൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബി.മുഹമ്മദ് റസാഖ്, കൺവീനർ പി.ടി.ഷറഫുദ്ദീൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ജില്ലാകമ്മിറ്റിഅംഗം എൻ.കണ്ണൻ, വി.അർജുനൻ, എം.മോഹൻദാസ്, എം.ടി.അഹമ്മദ്,പി.തുളസിദാസ് മേനോൻ, ടി.പി.ഉമൈമത്ത്, പി.അയ്യപ്പൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വണ്ടൂർ ടൗൺ, വാണിയമ്പലം, കാളികാവ്, തുവ്വൂർ, കാക്കത്തോട്പാലം, ചെറുകോട്, കോഴിപറമ്പ്, തിരുവാലി എന്നിടങ്ങളിലെ പര്യടനങ്ങൾക്ക് ശേഷം എടവണ്ണയിൽ വെച്ച് ഏറനാട് മണ്ഡലത്തിലേക്ക് പ്രവേശിച്ചു.