
മലപ്പുറം: വിലക്കയറ്റത്തിന് ചൂട്ട് പിടിക്കുന്ന ഇടത് ദുർഭരണത്തിനെതിരായ വിധിയെഴുത്തിന് മുഴുവൻ ലോട്ടറി തൊഴിലാളികളും രംഗത്തിറങ്ങണമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ(ഐ.എൻ.ടി.യു.സി ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ഭരതൻ പരപ്പനങ്ങാടി അദ്ധ്യക്ഷത വഹിച്ചു. നാസർകോഡൂർ, സി.കെ. രാജീവ്, വേലായുധൻ ഐക്കാടൻ, എം. ബാബുരാജ്, നാസർ പൊറുർ സംസാരിച്ചു.