
പരപ്പനങ്ങാടി : ഇന്ത്യ ജയിക്കാൻ ഇന്ത്യ മുന്നണി ജയിക്കണമെന്ന തലക്കെട്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ടഭ്യർത്ഥിച്ച് ഗ്ലോബൽ കെ. എം. സി സി. തിരഞ്ഞെടുപ് കാമ്പെയിൻ മുൻമന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സലിം അമരാവതി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ പി.എസ്.എച്ച്. തങ്ങൾ, മുനിസിപ്പൽ ലീഗ് അദ്ധ്യക്ഷൻ അലി തെക്കെപ്പാട്ട്, എസ്.ടി.യു. ദേശീയ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, സി. അബ്ദുറഹ്മാൻ കുട്ടി, നൂർമുഹമ്മദ് എന്നിവർ സംസാരിച്ചു. സമീൽ പരപ്പനങ്ങാടി, സലാം കൊടപ്പനക്കൽ, പി. വി. കുഞ്ഞു എന്നിവർ നേതൃത്വം നൽകി.