
മലപ്പുറം: കേരളത്തിലെ സർവീസ് പെൻഷൻകാർക്ക് അനുവദിച്ച പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികയും ക്ഷാമശ്വാസ കുടിശ്ശികയും തടഞ്ഞുവയ്ക്കുകയും കാലാകാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ക്ഷാമാശ്വാസം 2021 മുതൽ നിഷേധിക്കുകയും ചെയ്ത ഇടതുഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കണം ലോക് സഭാ തിരഞ്ഞെടുപ്പെന്ന് കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. എ. സുന്ദരൻ, സംസ്ഥാന സെക്രട്ടറിമാരായ വി.എ. ലത്തീഫ്, ടി.വിനയദാസ്, സംസ്ഥാന വനിതാ ഫോറം പ്രസിഡന്റ് ടി. വനജ, ജില്ലാ ട്രഷറർ കെ.പി. വിജയകുമാർ എന്നിവർ സംസാരിച്ചു.