s

എടക്കര: ഞെട്ടിക്കുളം എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ ഒമ്പതാമത് പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ നടന്നു. മഹാഗണപതി ഹോമം, ഗുരുപൂജ, സമൂഹ പ്രാർത്ഥന, കലശാഭിഷേകം,​ സർവ്വൈശ്വര്യ പൂജ, ശാന്തി ഹവനം, കലശപൂജ, കലശാഭിഷേകം എന്നിവയും നടന്നു. തുടർന്ന് നടന്ന പ്രതിഷ്ഠാവാർഷിക സമ്മേളനം യോഗം ബോർഡ് മെമ്പർ എൻ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. പി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജയൻ ശാന്തി, ഭാസുര വാസുദേവൻ, ഷീല, ആശാ മനോജ്, പി. തങ്കമണി, സുഷമ അജയകുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു. ശാഖ പ്രസിഡന്റ് പി.ജി. പ്രസാദ് സ്വാഗതവും ശാഖാ സെക്രട്ടറി കെ.കെ. രജനി നന്ദിയും പറഞ്ഞു.