
പരപ്പനങ്ങാടി :അയ്യപ്പങ്കാവിനടുത്തു വാഹനങ്ങൾ കൂട്ടിയിടിച്ചു ഗതാഗതം തടസപ്പെട്ടു .ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. എറണാകുളത്തു നിന്ന് കോഴിക്കോട്ടേക്ക് മത്സ്യവുമായി പോവുകയായിരുന്ന പിക്ക് അപ്പ് വാൻ കടലുണ്ടി ഭാഗത്തുനിന്ന് വരികയായിരുന്ന അശ്വിനി ബസിലും പിന്നീട് ട്രക്കിലും ഇടിച്ചശേഷം റോഡരികിലെ വീടിന്റെ ഗേറ്റിലിടിച്ച് നിൽക്കുകയായിരുന്നു. വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചതൊഴിച്ചാൽ ആർക്കും പരിക്കില്ല . ബസിലും ട്രക്കറിലുമായി നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത് . കടലുണ്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു . പിന്നീട് ക്രെയിൻ വരുത്തി ബസ് നീക്കം ചെയ്താണ് ഗതാഗത തടസ്സം ഒഴിവാക്കിയത്