വണ്ടൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിനായി വണ്ടൂർ വാണിയമ്പലം മാട്ടക്കുളത്ത് കുടുംബ സംഗമം നടത്തി. വാർഡംഗം എം. ദസാബുദ്ധീൻ, ടി.പി. അഫ്സൽ എന്നിവരുടെ നേതൃത്വത്തിലാണ് 600 ഓളം പേർ പങ്കെടുത്ത സംഗമം നടത്തിയത്. ഡി.സി.സി സെക്രട്ടറി എൻ.എ. മുബാറക്ക് ഉദ്ഘാടനം ചെയ്തു. വാർഡംഗം എം. ദസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സജീസ് അല്ലേക്കാടൻ മുഖ്യപ്രഭാഷണം നടത്തി .
കാപ്പിൽ മുരളി, ഷൈജൽ എടപ്പറ്റ, കെ. ഫൈസൽ, കുഞ്ഞി മുഹമ്മദ്, കെ. നിസാം, കോക്കാടൻ മാനു, പി. ബഷീർ, അഡ്വ. ടി. ബിജു തുടങ്ങിയവർ പങ്കെടുത്തു