
മലപ്പുറം:എസ്.എസ്.എൽസി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഉപരിപഠന മേഖലയിൽ മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും രക്ഷിതാക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി മെയ് മാസത്തിൽ യൂണിറ്റുകളിൽ സംഘടിപ്പിക്കുന്ന പാരൻസ് അസംബ്ലിയിലെ വിഷയാവതകർക്ക് വേണ്ടി സംഘടിപ്പിച്ച ട്രെയിനേഴ്സ് ട്രെയിനിംഗ് 'ട്രാക് വൺ' സംഘടിപ്പിച്ചു. മഞ്ചേരി ലൈഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശക്കീർ അരിപ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.