
മലപ്പുറം: ജോയിന്റ് കൗണ്‍സില്‍ നന്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കലാജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഭാഗമായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ രചനയും ആവിഷ്‌ക്കാരവും നിര്‍വ്വഹിച്ച് ഷരീഫ് പൂങ്ങോട് സംവിധാനം ചെയ്ത ഭൂതകണ്ണാടി എന്ന സാമൂഹ്യ സാംസ്‌കാരിക നാടകം അരങ്ങേറി. മുജീബ് സഫര്‍ കൊണ്ടോട്ടി, തരുണ്‍ മലപ്പുറം, ഗിരിജ പൊന്നാനി, സീമ മലപ്പുറം ,പുഷ്പകുമാരിവെട്ടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയേറ്റംഗം രാകേഷ് മോഹന്‍, സംസ്ഥാന കമ്മിറ്റിയംഗം എസ്.മോഹനന്‍, ജില്ലാ സെക്രട്ടറി കെ.സി.സുരേഷ് ബാബു, പ്രസിഡണ്ട് പി.ഷാനവാസ്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.