
എടപ്പാൾ: എം.എ. ഹസീബ് പൊന്നാനി എഴുതിയ ഹജ്ജോർമ്മകളിലൂടെ'പുസ്തക പ്രകാശനം 27ന് വൈകുന്നേരം നാലിന് എടപ്പാൾ എമിറേറ്റ്സ് മാളിൽ നടക്കും. പുസ്തകത്തിന്റെ എടപ്പാൾ മേഖലയിലെ പ്രകാശനം പൊന്നാനി മഖ്ദൂം സയ്യിദ് എം.പി.എം.മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും. ഹജ്ജ് ഉംറ യാത്രികർക്ക് കൈപ്പുസ്തകമായും ദിശാസൂചികയായും ഉപകാരപ്പെടുന്ന പുസ്തകത്തിൽ ഹജ്ജുകാല അനുഭവങ്ങളും ദിഖ്റു ദുആകളും ചേർത്തിട്ടുള്ളതിനാൽ പഠിക്കുവാനും പരിചയപ്പെടാനും ഒരുപോലെ ഉപയോഗിക്കാം. 2022 ലെ ഹജ്ജനുഭവങ്ങളെ എയർപോർട്ട് മൂതൽ എയർപോർട്ടുവരെയുള്ള പൂർണ്ണമായ പാക്കേജു വിവരണമുള്ളതിനാൽ ഹജ്ജിനു പോകുന്ന ഏതൊരാൾക്കും ഒരു അമീറിന്റെ പുസ്തക സാന്നിദ്ധ്യമായി ഇതുപകരിക്കും.