
മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ വിവിധ ദഅവാ കോളേജിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ എസ്.എസ് എൽ.സി ഫലപ്രഖ്യാപനത്തിന് ശേഷം നടക്കും. പ്ലസ് വൺ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. മതപരമായി മുത്വവ്വൽ ബിരുദവും പി.ജി.വരെയുള്ള ഭൗതിക പഠനവുമാണ് കോഴ്സിലുണ്ടാവുക. തീർത്തും സൗജന്യമായി നടക്കുന്ന കോഴ്സിൽ ഫോറീൻ ഭാഷാ പഠനം, നെറ്റ്, ജെ.ആർ.എഫ് പരിശീലനം, ഹയർ സെക്കൻഡറി, ഡിഗ്രി റെഗുലർ വിദ്യാഭ്യാസ സൗകര്യം, ലൈഫ് സ്‌കിൽ ഡവലപ്‌മെന്റ്, പ്രസംഗ എഴുത്ത് പരിശീലനം തുടങ്ങിയവയുമുണ്ടാകും. പ്രവേശനം ആഗ്രഹിക്കുന്നവർ മെയ് 10 ന് മുമ്പായി ംംം.ാമറശി.ലറൗ.ശി എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. വിവരങ്ങൾക്ക് 9072 310 111, 9072 310 222.