smrat

കോട്ടക്കൽ: ആട്ടീരി മുനവ്വിറുൽ ഇസ്ലാം മദ്രസയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും ഫത്‌ഹേ മുബാറക്ക് പ്രവേശനോൽസവവും സയ്യിദ് ഹസ്സൻകുഞ്ഞിക്കോയ തങ്ങൾ എടരിക്കോട് ഉൽഘാടനം ചെയ്തു. മദ്രസ കമ്മിറ്റിയും ഒ.എസ്.എഫും സംയുക്തമായാണ് സ്മാർട്ട് ക്ലാസ് റൂമുകൾ പണികഴിപ്പിച്ചത്. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും എസ്.വൈ.എസ് ആട്ടീരി യൂണിറ്റ് സ്‌നേഹ സമ്മാനം പ്രസിഡന്റ് വസീ സഖാഫിയും ഒ.എസ്.എഫ് സൗജന്യ പുസ്തകവിതരണം കെ.പി.റഷീദും വിതരണം ചെയ്തു. മദ്രസ പ്രസിഡന്റ് ടി. അബ്ദുൽഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മാഈൽ മാസ്റ്റർ സ്വാഗതം പറഞ്ഞു.