maleriaya

എടപ്പാൾ: കാലടികുടുംബാരോഗ്യ കേന്ദ്രം കേരള വാട്ടർ അതോറിറ്റി, ഐ.ഡി.ടി.ആർ എന്നിവയുടെ സഹകരണത്തോടെ ഐ.ഡി.ടി.ആർ ഓഫീസ് പരിസരത്ത് വച്ചു മലേറിയ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. ഏപ്രിൽ 25 ലോക മലേറിയ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അതിഥി തൊഴിലാളികൾക്കായി മലേറിയ രോഗത്തെകുറിച്ചും അതു തടയേണ്ടതിനെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് നടത്തി. തുടർന്ന് അവരെ മലേറിയ രക്ത പരിശോധനയ്ക്ക് വിധേയരാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു ആർ.പി, സ്റ്റാഫ് അംഗങ്ങളായ രാജീവ്, ജയപ്രകാശ് ,വാട്ടർ അതോറിറ്റി സ്റ്റാഫ് ദീപക്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കൃഷ്ണവേണി, പ്രവീൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.