
പൊന്നാനി: കടകശ്ശേരി ഐഡിയൽ കാമ്പസിലെ കായിക വിഭാഗം സംഘടിപ്പിച്ച 10 ദിവസം നീണ്ടു നിന്ന വേനലവധിക്കാല കോച്ചിംഗ് ക്യാമ്പിന് സമാപനമായി. ഐഡിയൽ വിദ്യാർത്ഥികളും അല്ലാത്തവരുമായ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് നീന്തൽപരിശീലനം,ഫുഡ്‌ബോൾ, റോളർസ്‌കേറ്റിംഗ്, ബാറ്റ്മിന്റൺ തുടങ്ങിയ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിൽ പരം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന്റെ സമാപന ചടങ്ങിൽ ഐഡിയൽ കാമ്പസിലെ കായിക വിഭാഗം മേധാവി ഷാഫി അമ്മായത്ത് അധ്യക്ഷത വഹിച്ചു. മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു.