water

കാളികാവ്: കരുവാരക്കുണ്ട് ചെമ്പൻകുന്ന് കോളനിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. 200ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. അധികൃതരുടെ അവഗണനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാർ ഉയർത്തിയിട്ടുള്ളത്.
കരുവാരക്കുണ്ട് ചെമ്പൻകുന്ന് കോളനിയിലെ ജലനിധി പദ്ധതിയുടെ ഒന്നര ലക്ഷം ലിറ്ററിന്റെ ഹൈടെക് ജലസംഭരണി രണ്ടു മാസം മുമ്പ് തകർന്നതോടെയാണ് നാട്ടുകാർ കടുത്ത ദുരിതത്തിലായത്.എണ്ണൂറിലേറെ കുടുംബങ്ങൾക്ക് ശുദ്ധജലം നൽകിയിരുന്ന സംഭരണിയാണ് നേരത്തെ തകർന്നു പോയത് . ഇതോടെ ചെമ്പൻകുന്ന് നിവാസികളാണ് കടുത്ത ദുരിതത്തിലായത്.