
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖലേ അന്തർജില്ലാ ക്രിക്കറ്റ് മത്സരത്തിൽ കണ്ണൂർ എട്ടിന് വിക്കറ്റിന് കോഴിക്കോടിനെയും രണ്ടാം മത്സരത്തിൽ വയനാട് 10 വിക്കറ്റിന് കാസർഗോഡിനെയും പരാജയപ്പെടുത്തി. ഇതോടെ ഉത്തരമേഖല മത്സരങ്ങൾ അവസാനിച്ചു. ഗ്രൂപ്പിൽ എല്ലാ മത്സരങ്ങളും വിജയിച്ച് വയനാട് ചാമ്പ്യന്മാരായി. മലപ്പുറം രണ്ടാം സ്ഥാനം നേടി.