s

വണ്ടൂർ​:​ പഞ്ചായത്ത് 47 ാം ബൂത്ത് കമ്മിറ്റി ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്
കാരക്കാപറമ്പിലെ ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് ഉച്ചഭക്ഷണം നൽകിയാണ്. ഇത്തവണത്തെ ബൂത്ത് കമ്മിറ്റി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് മുമ്പ് ജീവകാരുണ്യ പ്രവർത്തനം നടത്തുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് ഗാന്ധിഭവൻ കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, പട്ടാണി ഇബ്രാഹീം, ജൈസൽ എടപ്പറ്റ , ടി.പി.കുഞ്ഞിപ്പ , സി.കെ. ഷാനവാസ്, എ.ടി.സക്കീർ ഹുസൈൻ , ടി.പി.മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.