painting

കോട്ടക്കൽ: കേരളത്തിലെ ഏറ്റവും വലിയ കലാകാരന്മാരുടെ സംഘടനയായ കേരള ചിത്രകല പരിഷത്തിന്റെ മലപ്പുറം ജില്ലാ യൂണിറ്റ് മേയ് 11ന് കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് 400ലധികം ചിത്രകാരന്മാരെ പങ്കെടുപ്പിച്ച് ക്യാമ്പ് നടത്തും. ആർട്ടിസ്റ്റ് മദനൻ വിശിഷ്ടാതിഥിയായ ക്യാമ്പ് കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൽ പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന ക്യാമ്പിന് പൊതുജനങ്ങൾക്ക് കാണുവാനും ചിത്രങ്ങൾ വാങ്ങുവാനുമുള്ള സൗകര്യം ഉണ്ട്.ക്യാമ്പിൽ പങ്കെടുക്കുവാൻ ഉള്ള കലാകാരന്മാർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മേയ് ഒന്നാണെന്ന് മലപ്പുറം ജില്ല സെക്രട്ടറി ജഷീല മാമ്പുഴ അറിയിച്ചു.രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ-90489 46663.ക്യാമ്പ് വൈകിട്ട് അഞ്ചു മണിക്ക് അവസാനിക്കും.