sangamam

ചങ്ങരംകുളം: പടുത്തുകുളങ്ങര കുടുംബസംഗമം ഏപ്രിൽ 30ന് കാളാച്ചാൽ ഓഡറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലയിൽ വ്യാപിച്ചു കിടക്കുന്ന പടുത്തു കുളങ്ങര കുടുംബ പരമ്പരയുടെ സംഗമത്തിൽ പൊതുസമ്മേളനം ആദരവ് അനുമോദനം, ചരിത്രാവതരണം, കലാ പരിപാടികൾ എന്നിവ നടക്കും. സംഗമം നെല്ലശ്ശേരി ജുമാമസ്ജിദ് ഖത്തീബ് സുബൈർ മിസ്ബാഹി ഉദ്ഘാടനം ചെയ്യും. സി.പി.മുഹമ്മദ് ഉമരി മുഖ്യപ്രഭാഷണം നടത്തും.