
മലപ്പുറം: സർക്കാർ ആശുപത്രികളിൽ ഒപി സമയത്തിന് അനുസൃതമായി ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കണമെന്ന് മലപ്പുറം പി.എം.ആർ ഗ്രാൻഡ് ഡെയ്സ് ഹാളിൽ വച്ച് നടന്ന കേരളാ ഗവൺമെന്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ് ഡോ. സി.ഷുബിൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജി.പി.എ ജില്ലാ പ്രസിഡന്റ് കെ.മനോജ് അദ്ധ്യക്ഷത വഹിച്ചു. ഹസ്സൻ ഷെരീഫ് സ്മാരക ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡ് പി.തുളസിദാസന് സമ്മാനിച്ചു. ഫാർമസി ദിനം മികച്ച രീതിയിൽ ആചരിച്ചതിന് മാഗ്ലിൻ ഫ്രാൻസിസ് ആദരവ് ഏറ്റുവാങ്ങി.