ssf

ചങ്ങരംകുളം: എസ്.എസ്.എഫ് മുപ്പത്തി ഒന്നാമത് എഡിഷൻ നന്നംമുക്ക് സെക്ടർ സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. ജൂലൈ
13, 14 തീയതികളിൽ കാഞ്ഞിയൂർ യൂണിറ്റിലെ മർഹൂം കെ.വി.കുഞ്ഞിപ്പ ഹാജി നഗരിയിൽ നടക്കും. പ്രസിഡന്റ് അനസ് കഞ്ഞിയൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് എടപ്പാൾ ഡിവിഷൻ പ്രസിഡന്റ് റഫീഖ് ഇർഫാനി പ്രഖ്യാപനം നടത്തി. ഡിവിഷൻ സെക്രട്ടറി ഫാറൂഖ് സഖാഫി, എസ്.വൈ.എസ് നന്നംമുക്ക് സർക്കിൾ ഫിനാൻസ് സെക്രട്ടറി അനീർ അശ്ഹരി,സെക്ടർ സെക്രട്ടറി ഷിഹാൽ കാഞ്ഞിയൂർ, മഹല്ല് സെക്രട്ടറി വി.വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.