
എടപ്പാൾ: കേരളത്തിലെ പ്രമുഖ സോളാർ ഇൻസ്റ്റാളേഷൻ കമ്പനിയായ എടപ്പാൾ സിസ്ഗ്രീൻ എഞ്ചിനിയേർസ് പ്രൈവറ്റ് ലിമിറ്റഡ് ,മലപ്പുറം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർക്കായി കേന്ദ്രസർക്കാരിന്റെ പുരപ്പുര സോളാർ പദ്ധതിയായ മുഫ്തി ബിജലി യോജനയെ കുറിച്ചുള്ള സെമിനാർ എനർജിയം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു.നെല്ലിശ്ശേരി ഹാളിൽ നടന്ന പരിപാടിയിൽ സിസ് ഗ്രീൻ അഡൈ്വസറി ബോർഡ് മെമ്പർ കഴുങ്കിൽ മജീദ് അദ്ധ്യക്ഷനായിരുന്നു. കെ.ജി.പി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇസ്മയിൽ സെമിനാർ ഉൽഘാടനം ചെയ്തു സിസ് ഗ്രീൻ സി.ഇ.ഒ പി.വി ഫസൽ റഹ്മാൻ സ്വാഗതം പറഞ്ഞു.