മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2024ലെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേരത്തെ അടച്ച രണ്ടു ഗഡുവിന് പുറമെയുള്ള മൂന്നാം ഗഡു അടയ്ക്കുന്നതിനുള്ള സമയം മേയ് നാല് വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. അപേക്ഷകർ ഹജ്ജ് അപേക്ഷയിൽ രേഖപ്പെടുത്തിയ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടയ്ക്കേണ്ടത്. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പരിശോധിച്ചാൽ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. വെബ്സൈറ്റ്: www.hajcommittee.com, www.keralahajcommittee.org.