
മഞ്ചേരി: ഏപ്രിൽ 29 എസ്.എസ്.എഫ് അൻപത്തി രണ്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വിപുലമായ പ്രവർത്തനങ്ങൾ വിവിധ ഘടകങ്ങളിൽ നടക്കും. സെക്ടർ സോഷ്യൽ അസംബ്ലി സന്നദ്ധസേനാ വിഭാഗമായ ഇസ്സ കോഡിന്റെ പ്രഖ്യാപനവും റാലിയും മോറൽ അസംബ്ലിയുമുൾപ്പെടുന്ന ഡിവിഷൻ 'ജനറേഷൻ ഡയലോഗ്' ഏറെ ആകർഷകമാകും. സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രത്തിൽ കേരള മുസ്ലിം ജമാഅത്ത് എസ്.വൈ എസ്.എസ്.എം.എ, എസ്.എസ്.എഫ് ജില്ല സാരഥികളുടെ നേതൃത്വത്തിൽ പതാക ഉയർത്തലും ശേഷം എസ്.എസ്.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രകടനവും നടന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എ.മുഹമ്മദ് പറവൂർ പതാക ഉയർത്തി.