inaguration

മലപ്പുറം:ലഹരി നിർമ്മാർജന സമിതി ഓഫീസ് ഉദ്ഘാടനവും എൽ.എൻ എസ്.എംപ്ലോയീസ് വിംഗ് സംസ്ഥാന പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്റർ അനുസ്മരണവും ഇന്ന് വൈകുന്നേരം നാലിന് കുന്നുമ്മലിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഏറ്റവും നല്ല നിലയിൽ ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ പോരൂർ യു.സി.എൻ.എം യു.പി.സ്‌കൂളിനുള്ള പുരസ്‌ക്കാരം എ.പി അനിൽകുമാർ എം.എൽ.എ സമ്മാനിക്കും. എം.എൽ.എ മാരായ പി.അബ്ദുൽ ഹമീദ്, പി.ഉബൈദുള്ള, കുറുക്കോളി മോയ്തീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം പ്രസ്സ് ക്ലബ് ഭാരവാഹികളായ വിമൽ കോട്ടക്കൽ, സി.വി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. മലപ്പുറം മഞ്ചരി റോഡിൽ പ്രസ്‌ക്ലബ്ബിന് സമീപമാണ് സമിതി ഓഫീസ് തുറക്കുന്നത്.