udgadanam

ചങ്ങരംകുളം: കേരള നദവത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി ശ്രേഷ്ഠ സമൂഹം ഉൽകൃഷ്ട മൂല്യങ്ങൾ എന്ന വിഷയത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. എം.ജി.എം സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് സംഗമം ഉദ്ഘാടനം ചെയ്തു. കെ.ഹമീദ് അധ്യക്ഷം വഹിച്ചു.വിവിധ വിഷയങ്ങളെ ആസ്പദിച്ചു മുജാഹിദ് വനിതാ വിഭാഗം സെക്രട്ടറി ആയിഷ ചെറുമുക്ക്, ജോഹർ അയ്നിക്കോട് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. കുഞ്ഞിമോഹമ്മദ് പന്താവൂർ, പി.പി.എം അഷ്റഫ്, ആയിഷ ഹസ്സൻ, സുഹ്റ ടീച്ചർ എന്നിവർ പ്രസംഗിച്ചു. മുജാഹിദ് വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കു സുഹ്റ മീമ്പാട് ഉപഹാരങ്ങൾ നൽകി.