
മലപ്പുറം: ബിസിനസ് നെറ്റ് വർക്കിംഗ് ഇന്റർനാഷണൽ (ബി.എൻ.ഐ) ഓഫീസ് ഇന്ന് വൈകിട്ട് നാലിന് കോട്ടയ്ക്കലിൽ സൗത്ത് ഇന്ത്യൻ ഹെഡ‌് സന്തോഷ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബിസിനസിന്റെ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ള ആഗോള കൂട്ടായ്മയായ ബി.എൻ.ഐ 2020ലാണ് കോട്ടക്കൽ കേന്ദ്രമായി ജില്ലയിലെ ആദ്യ ചാപ്റ്റർ രൂപീകരിച്ചത്. നിലവിൽ 12 ചാപ്റ്ററുകളിലായി 780 അംഗങ്ങളുണ്ട്. ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയും അധികം തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കുകയുമാണ് ലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ദീപേഷ് നായർ, അക്ബറലി, സഫീർ എടലോളി, മധു മാധവൻ, സക്കീർ ബാബു, ലിജോ ജോയ്, അനീസ് സൈപ്രസ്, ഖലീൽ ജിബ്രാൻ അറിയിച്ചു